വീടിന്റെ താക്കോല്‍ തിരികെ ചോദിച്ചത് സംബന്ധിച്ച് തര്‍ക്കം ; ഉപ്പുതറയില്‍ മൂന്നു പേരെവെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വീടിന്റെ താക്കോല്‍ തിരികെ ചോദിച്ചത് സംബന്ധിച്ച് തര്‍ക്കം ഉപ്പുതറയില്‍ മൂന്നു പേരെവെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. പൊരികണ്ണി കൊച്ചുപറമ്പില്‍ സണ്ണി ആശാന്‍ എന്നുവിളിക്കുന്ന കുഞ്ഞുമോന്‍ ജോര്‍ജ്ജ് (60), മകന്‍ സഞ്ജു (35), കുഞ്ഞുമോന്റെ മരുമകനും ഓട്ടോറിക്ഷ ഡ്രൈവറുമായ വാഴവര മൂഴിക്കല്‍ ബെന്നി (47) എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പകല്‍ 11.30 ഓടെ ഉപ്പുതറയിലെ കെ.എസ്.ഐ.ബി ഓഫീസിനു സമീപത്തായിരുന്നു സംഘര്‍ഷമുണ്ടായത്. ഉപ്പുതറ പൊരികണ്ണി മുകളേല്‍ സബിന്‍ (33), പിതാവ് സണ്ണി (60), സുഹൃത്ത് ഉപ്പുതറ ആലാനിക്കല്‍ ജിജി (48) എന്നവര്‍ക്കാണ് വെട്ടേറ്റത്. സബിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതികള്‍. കഴിഞ്ഞ മൂന്ന്മാസമായി ഇവര്‍ വാടക നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് വീട് ഒഴിയണമെന്ന് സബിന്‍ പ്രതികളോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഇവര്‍ വീട് മാറിയെങ്കിലും വീടിന്റെ താക്കോല്‍ സബിനു കൈമാറിയില്ല. ശനിയാഴ്ച രാവിലെ ചപ്പാത്തിലേക്ക് പോകുന്നവഴിക്ക് സബിനും പിതാവ് സണ്ണിയും പ്രതികളെ കണ്ടിരുന്നു. ഈ സമയത്ത് വീടിന്റെ താക്കോല്‍ എത്രയും വേഗം തരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും തരില്ലെന്ന നിലപാടിലായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി. ഇവിടെ നിന്നും പിരിഞ്ഞ ഇരുകൂട്ടരും എത്തിയത് ഉപ്പുതറയിലേക്കാണ്. ഇതിനിടെ സണ്ണിയെന്ന കുഞ്ഞുമോനും മകനും ഉപ്പുതറയില്‍ സബിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലെത്തി ഇവരെ അന്വേഷിച്ചു. ഇതിനു പിന്നാലെ സബിനും പിതാവും ഇവിടെ എത്തിയതോടെ വീണ്ടും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വീടിന്റെ താക്കോല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷം വാങ്ങാമെന്ന് സബിന്‍പറഞ്ഞതോടെ കൈയില്‍ കരുതിയ വാക്കത്തി എടുത്ത് സണ്ണിയും മകനും ഇവരെ വെട്ടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...