മലപ്പുറം : ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് 50 കിലോ കഞ്ചാവ് പിടിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി ഹനീഫ ,മലപ്പുറം പട്ടിപറമ്പ് സ്വദേശി പുത്തന്പീടിയയില് ഉസ്മാന്, തേഞ്ഞിപ്പാലം സ്വദേശി ഹനീഫ എന്നിവരാണ് പിടിയിലായത്.
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലന്‍സിലാണ് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. ആംബുലന്‍സില്‍ പരിശോധന കുറവെന്നതിന്റെ മറവില്‍ നിരന്തരം ഈ രീതിയില്‍ കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി.