Saturday, April 20, 2024 12:53 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വിദ്യാഭ്യാസ വായ്പാ അദാലത്ത് : അപേക്ഷ സമര്‍പ്പിക്കണം
വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്നും ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 31 ന് മുന്‍പായി അയയ്ക്കണം.

Lok Sabha Elections 2024 - Kerala

ദര്‍ഘാസ്
അടൂര്‍ ജനറല്‍ ആശുപത്രിയിലെ എ ബ്ലോക്ക് കെട്ടിടത്തിലെ കഫറ്റേറിയ ഒരു വര്‍ഷത്തേക്ക് പ്രതിമാസ ലൈസന്‍സ് ഫീയുടെ അടിസ്ഥാനത്തില്‍ നടത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരം ആശുപത്രി ഓഫീസിലെ എ4 സെക്ഷനില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04734-223236.

ജില്ലാ ആസൂത്രണസമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി ചേരും.

മാറ്റിവച്ചു
വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തില്‍ ജനുവരി 29ന് രാവിലെ 10ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഡിഎല്‍എഡ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഇന്റര്‍വ്യൂ കോവിഡ് – 19 സാഹചര്യം മൂലം മാറ്റിവച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0469 2600181.

പാലക്കാട് മെഡിക്കല്‍ കോളജില്‍ ഡയറക്ടര്‍ : അപേക്ഷാ തീയതി നീട്ടി
പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ (ഐഐഎംഎസ്) ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, എംബിബിഎസ്, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളജ് അധ്യാപന പരിചയമുള്ളവര്‍, ഗവണ്‍മെന്റ് സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എംബിബിഎസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ [email protected] ലോ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തില്‍ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ല്‍ ലഭിക്കും.

മാവിന്‍തൈകള്‍
മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷത്തൈ പദ്ധതി പ്രകാരം മാവിന്റെ ഗ്രാഫ്റ്റ് തൈകള്‍ 20 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പുമായി എത്തണം.

അമ്മ ടീച്ചര്‍, വോളന്റിയര്‍ ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര ഗവ. മോഡല്‍ റ സിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കൊപ്പം പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി രണ്ട് അമ്മ ടീച്ചര്‍മാരുടെയും ഒരു വോളന്റിയറുടെയും തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. അമ്മടീച്ചര്‍മാരായി പരിഗണിക്കുന്നത് ഗണിതം ഒരു വിഷയമായി ബിരുദം നേടിയ സ്ത്രീകളെയാണ്. ഇവരുടെ അഭാവത്തില്‍ പ്ലസ്ടുവിന് ഗണിതം പഠിച്ച ഇതര ബിരുദക്കാരെയും പരിഗണിക്കും. പ്രായ പരിധി 40 വയസ്. അമ്മ ടീച്ചര്‍മാരുടെ പ്രതിമാസ ഹോണറേറിയം 12500 രൂപ. പ്ലസ്ടു യോഗ്യതയും ഗണിത അഭിരുചിയുമുള്ള സ്ത്രീകളെ വോളന്റിയറായി പരിഗണിക്കും. പ്രായ പരിധി 25 വയസ്. വോളന്റിയറുടെ പ്രതിമാസ ഹോണറേറിയം 7500 രൂപ. നിയമനങ്ങള്‍ 2021-22 വര്‍ഷത്തേക്ക് മാത്രമാണ്. പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടശേരിക്കര, പേഴുംപാറ പി.ഒ, പിന്‍ 689662 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0473 – 5251153.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...