ജമ്മുകശ്മീരില്‍ പുളളിപ്പുലി മൂന്ന് കുട്ടികളെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുളളിപ്പുലി മൂന്ന് കുട്ടികളെ കൊലപ്പെടുത്തി. ബാരമുളള ജില്ലയിലെ ഉറിയിലെ കല്‍സന്‍ ഘാട്ടി, ബോണിയാര്‍ പ്രദേശങ്ങളിലാണ് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടത്. ജനങ്ങളുടെ ജീവന് ഭീഷണിയായ പുലിയെ വെടിവെച്ച്‌ കൊല്ലുകയോ അല്ലെങ്കില്‍ പിടികൂടുകയോ ചെയ്യണമെന്ന് ബാരാമുളള ഡെപ്യൂട്ടി കമ്മീഷ്ണര്‍ സെയ്ദ് സെഹ്‌റിഷ് അസ്ഗര്‍ ഉത്തരവിട്ടതായി അദ്ദേഹത്തോട് അടുത്ത വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

നരഭോജി പുലിയെ വേട്ടയാടുന്നതിനുള്ള അടിയന്തിരവും ആവശ്യമായതുമായ കര്‍മ്മ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട കക്ഷികളുമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അസ്ഗര്‍ ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് വക്താവ് പറഞ്ഞു. പുലിയെ പിടികൂടാന്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്റേയോ അര്‍ദ്ധ സൈന്യത്തിന്റേയോ സഹായം സ്വീകരിക്കും. പുലിയെ വേട്ടയാടുന്നതിന് ആവശ്യമായ അനുമതി ഉന്നത അധികാരികള്‍ നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ അസ്ഗര്‍ പറഞ്ഞു. പുളളിപ്പുലിയുടെ ആക്രമണ സാധ്യതയുളളതിനാല്‍ ഉറി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...