കോന്നി നിയോജക മണ്ഡലത്തിലെ 8 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് 4.44 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ 8 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക്
4.44 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. മലയാലപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരപ്പാറ, പുതുക്കുളം ആരോഗ്യ ഉപ കേന്ദ്രങ്ങളും അരുവാപ്പുലം പഞ്ചായത്തിലെ വയക്കര, മുതുപേഴുങ്കൽ ആരോഗ്യ ഉപ കേന്ദ്രങ്ങളും സീതത്തോട് പഞ്ചായത്തിലെ കോട്ടമൺപാറ, കൊച്ചു കോയിക്കൽ ആരോഗ്യ ഉപ കേന്ദ്രങ്ങളും കലഞ്ഞൂർ പഞ്ചായത്തിലെ ഇടത്തറ ആരോഗ്യ ഉപ കേന്ദ്രവും, തണ്ണിത്തോട് പഞ്ചായത്തിലെ പ്ലാന്റേഷൻ ആരോഗ്യ ഉപ കേന്ദ്രത്തിനുമാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 55.5ലക്ഷം രൂപ വീതം അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിലാണ് നിർവഹണ ചുമതല. സ്വന്തമായി ഭൂമിയുള്ള കെട്ടിടമില്ലാത്ത ആരോഗ്യ ഉപ കേന്ദ്രങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുക അനുവദിച്ചത്. 27.5ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകളുടെ അക്കൗണ്ടിലേക്ക് ആദ്യഘട്ട പ്രവർത്തികൾക്ക് തുക ലഭ്യമാക്കിയിട്ടുണ്ട്. പ്രവർത്തിയുടെ പുരോഗതിക്കനുസരിച്ച് ബാക്കി തുകയും പഞ്ചായത്തുകളുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കും. പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ആരോഗ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ആരോഗ്യ ഉപ കേന്ദ്രങ്ങളും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് നവീകരിക്കുന്നത്.

നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ 352 കോടി രൂപയുടെ വികസന പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. കൂടാതെ കോന്നി താലൂക്ക് ആശുപത്രി 13 കോടി, മലയാലപ്പുഴ FHC -7.62 കോടി, കൂടൽ FHC 6.62 കോടി, ചിറ്റാർ CHC- 2 കോടി, വള്ളിക്കോട് CHC -1.06 കോടി, മൈലപ്ര PHC-1.60 കോടി,കൊക്കാത്തോട് -1.35 കോടി ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തികളും പുരോഗമിക്കുകയാണ്.  ചിറ്റാർ അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തിക്കായുള്ള സ്ട്രക്ച്ചറൽ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...