നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച്‌​ വെട്ടികൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മഹാരാഷ്​ട്രയിലെ ജാല്‍ഗണില്‍ സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച്‌​ വെട്ടികൊലപ്പെടുത്തി. മാതാപിതാക്കള്‍ ​ജോലിക്ക്​ പോയ സമയത്തായിരുന്നു കൊലപാതകം. കേസ്​ അന്വേഷിക്കുന്നതിനായി പ്ര​ത്യേക സംഘ​ത്തെ നിയോഗിച്ചു. ജാല്‍ഗണിലെ ബോര്‍ഘേത ഗ്രാമത്തിലാണ്​ സംഭവം. 12 വയസുള്ള സായ്​ത, 11വയസായ റാവല്‍, എട്ടുവയസായ അനില്‍, മൂന്നുവയസായ സുമന്‍ എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

മാതാപിതാക്കളായ മെഹ്​താബും റുമാലി ബിലാലയും മധ്യപ്രദേശ്​ സ്വദേശികളാണ്​. ജോലിക്കായി ഇവിടെ എത്തിയതായിരുന്നു. മധ്യപ്രദേശില്‍നിന്ന്​ കുറച്ച്‌​ കിലോമീറ്റര്‍ മാത്രമാണ്​ മഹാരാഷ്​ട്രയിലെ ഈ  ​ഗ്രാമ​ത്തിലേക്കുള്ള ദൂരം. കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ജോലിക്ക്​ പോയികഴിഞ്ഞ ശേഷം ഫാമി​ന്റെ  ഉടമസ്​ഥന്‍ നാലു കുഞ്ഞുങ്ങളും ചോരയില്‍ കുളിച്ചുകിടക്കുന്നതാണ്​ കണ്ടത്​. കുഞ്ഞുങ്ങളുടെ മൃതദേഹത്തിന്​ സമീപത്തുനിന്നും രക്തം പുരണ്ട കോടാലി പോലീസ്​ കണ്ടെടുത്തു. ഒരേ കോടാലി ഉപയോഗിച്ചാണ്​ നാലുപേരെയും കൊല​പ്പെടുത്തിയതെന്ന്​ പോലീസ്​ പറഞ്ഞു. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ  നേതൃത്വത്തില്‍ പ്ര​ത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മുതിര്‍ന്ന ഡോക്​ടര്‍മാരും ഫോറന്‍സിക്​ വിദഗ്​ധരും കേസ്​ അന്വേഷണത്തില്‍ പങ്കുചേരും. നാലു മൃതദേഹങ്ങളും പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം സംസ്​കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...