ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു : അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി:  ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

2393.22 അടിയാണ് ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ രണ്ട് അടി വര്‍ദ്ധിച്ചു. നിലവിലെ റൂള്‍ ലെവല്‍ പ്രകാരം മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അഞ്ച് അടി കൂടി ഉയര്‍ന്ന് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടിവരും.

92 ശതമാനത്തിലേറെ നിറഞ്ഞ അണക്കെട്ടില്‍ ഇനിയും വെള്ളം സംഭരിക്കുന്നത് അപകടകരമാണെന്നാണ് ആ മേഖലയിലെ വ്യാപാരികളുടെ നിലപാട്. ന്യൂനമര്‍ദ്ദം വലിയ മഴയ്ക്ക് വഴിയൊരുക്കിയാല്‍ കൂടിയ അളവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടാക്കും. കുറഞ്ഞ അളവില്‍ വെള്ളം തുറന്ന് വിട്ടാല്‍ പ്രദേശത്ത് പ്രളയം ഉണ്ടാകുന്നത് ഒഴിവാക്കാം. അണക്കെട്ട് തുറക്കുന്നതിന്റെ പേരില്‍ ചെറുതോണി ഉള്‍പ്പെടെയുള്ള വ്യാപാര മേഖലകളിലെ കടകള്‍ അടച്ചിടുന്നതും ഒഴിവാകും.

അതേസമയം മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ശരാശരി 30 മില്ലീമീറ്റര്‍ മഴയാണ് അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ലഭിക്കുന്നത്. മഴകുറഞ്ഞിട്ടും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ മൂലമറ്റം വൈദ്യുതി നിലയിത്തിലെ ഉല്‍പാദനം ആറ് ദശലക്ഷം യൂണിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ചെറിയ അണക്കെട്ടുകളായ പൊന്മുടി, കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര എന്നിവ തുറന്ന് വിട്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...