ഹരിയാനയിൽ അരിമിൽ തകർന്നുവീണ് നാല് മരണം ; 20ലേറെ പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചണ്ഡീ​ഗഢ്: ഹരിയാനയിലെ കർണാലിൽ അരിമിൽ തകർന്നുവീണ് നാല് മരണം. 20ലേറെ പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തരോരിയിലെ മൂന്ന് നിലകളുള്ള ശിവശക്തി റൈസ് മില്ലിലാണ് അപകടമുണ്ടായത്. മില്ലിലെ തൊഴിലാളികളാണ് മരിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. ഏതാനും തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നി​ഗമനം.

അതേസമയം, 120 തൊഴിലാളികളെ കെട്ടിടത്തിൽ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുത്തിയതായി കർണാൽ ഡെപ്യൂട്ടി കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു. സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിനു പിന്നാലെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടില്ല ; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

0
പാലക്കാട് : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട്...

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...

കോട്ടയം, പത്തനംതിട്ട‍, ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

0
കോട്ടയം : പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ...

ബോർഡിന്റെ റിപ്പോർട്ട് തള്ളും ; ഇടക്കാല വൈദ്യുതി നിരക്ക് വർധന ഒഴിവായേക്കും

0
തിരുവനന്തപുരം : നിലവിലെ വൈദ്യുതിനിരക്ക് വർധന അപര്യാപ്തമാണെന്നു കാണിച്ച് കെ.എസ്.ഇ.ബി. നൽകിയ...