കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം ; തട്ടിയത് ലക്ഷങ്ങള്‍ , യുവതിയും സുഹൃത്തും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: സാമൂഹികമാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ചടയമംഗലം മണലയം ബിന്ദുവിലാസത്തിൽ ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ് (35) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്. മാവേലിക്കര വാത്തികുളം സ്വദേശിയെ കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് സുഹൃത്താക്കുകയും പിന്നീട് വിവാഹവാഗ്ദാനം നൽകിയ ശേഷം പഠനത്തിന്റെ ആവശ്യത്തിനെന്ന വ്യാജേനെ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. കോട്ടയം സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ ഇവർ സമാനരീതിയിൽ തട്ടിയെടുത്തതായി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊല്ലം സൈബർ സ്റ്റേഷനിൽ എത്തിയ ബിന്ദുവിനെയും സുഹൃത്തിനെയും കുറത്തികാട് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ബിന്ദുവിന്റെ മകൻ മിഥുൻ മോഹൻ പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നതായും പോലീസ് അറിയിച്ചു. കുറത്തികാട് ഇൻസ്പെക്ടർ ബി ബൈജു, സീനിയർ സിപിഒ ഷാജിമോൻ, സിപിഒമാരായ സാദിഖ് ലബ്ബ, രമ്യ, അനീഷ് ജി. നാഥ്, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

0
ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...

ആശുപത്രയിലെത്തുന്നവരോട് മാന്യമായി പെരുമാറണം ; ജീവനക്കാർക്ക് പരിശീലനവുമായി ആരോഗ്യവകുപ്പ്

0
കോട്ടയം : സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗിക്ക് മരുന്നുമാത്രമല്ല, മാന്യമായ...

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു ; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന്...

0
കോതമംഗലം: ചൂട് വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ആക്രമണം നടത്തി ഹൂതികൾ ; ഏഴുമരണം

0
സനാ : യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച്...