ഉത്തര്‍പ്രദേശ് : കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കാറില്‍ കയറിയപ്പോള്‍ കാര്‍ ലോക്ക് ആകുകയായിരുന്നു.
അനില്‍ ത്യാഗി എന്നയാളുടെ കാറിലാണ് കുട്ടികള്‍ കുടുങ്ങിയത്. കളിക്കുന്നതിനിടയില്‍ കുട്ടികള്‍ കാറിനുള്ളില്‍ കയറുകയായിരുന്നു. നാല് മുതല്‍ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. നിയതി(8), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാന്‍ഷ്(8) എന്നീ കുട്ടികളാണ് കാറില്‍ കുടുങ്ങിയത്. ഇതില്‍ അക്ഷയ് ഒഴികെയുള്ള മറ്റ് കുട്ടികളെല്ലാം മരിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് അനുമാനം. കാര്‍ ഉടമയുടെ നിസ്സംഗത മൂലമാണ് നാല് കുട്ടികള്‍ മരണപ്പെട്ടതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.