റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി എത്തിയ 4 മിസൈലുകളും 6 ഡ്രോണുകളും ഇന്ന് പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. റിയാദിന്റെ വടക്കുകിഴക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകളും കിഴക്ക് ഭാഗത്ത് ഒരു ഡ്രോണുമാണ് പ്രതിരോധിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചു. അൽ ഖർജ് മേഖല ലക്ഷ്യമാക്കി ഒരു ക്രൂയിസ് മിസൈലും പ്രതിരോധ സേന വിജയകരമായി തകർത്തു. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ മൂന്ന് ക്രൂസ് മിസൈലുകളും മൂന്ന് ഡ്രോണുകളും തകർത്തിരുന്നു. ഇതിനു പുറമെ ഇന്നലെ കിഴക്കൻ മേഖലയിൽ എത്തിയ ഒരു ഡ്രോണും അൽ-ജൗഫിന് കിഴക്ക് ഭാഗത്ത് എത്തിയ മറ്റൊരു ഡ്രോണും വ്യോമസേന വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























