4 വയസുകാരിയെ പീഡിപ്പിച്ച സംഭവം ; കേസിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കൊൽക്കത്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ വഴിത്തിരിവ്. കേസിൽ കുട്ടിയുടെ മുത്തച്ഛനെ ബം​ഗാൾ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബം​ഗാൾ കുറ്റവാളികളുടെ പറുദീസയാകുകയാണെന്ന് ബിജെപി വിമർശിച്ചു. ഇന്നലെ രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കൊൽക്കത്ത ഹൂ​ഗ്ലിയിൽ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്ത് ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് ക്രൂരപീഢനത്തിനിരയായത്. അർദ്ധരാത്രി ഒപ്പം കിടന്ന മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു.

ശരീരമാസകലം മുറിവേറ്റ് ന​ഗ്നയായി സമീപത്തെ ഓടയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെങ്കിലും ലൈം​ഗിക പീഡനം നടന്നെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് പോലീസ് വിശദമായ അന്വേഷണത്തിന് തയാറായത്. ഇന്ന് രാവിലെ മുത്തച്ഛന്‍ അറസ്റ്റിലായി. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും പോലീസ് ആദ്യം കേസെടുക്കാൻ മടിച്ചെന്ന് ബിജെപി ആരോപിച്ചു. കുറ്റവാളികളെല്ലാം മമത ബാനർജിയുടെ ഭരണത്തിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ പശ്ചിമബം​ഗാളിൽ ക്രമസമാധാനം പാടേ തകർന്നെന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...