മകളേയും ഭാര്യാമാതാവിനെയും അടക്കം 3 പേരെ കൊലപെടുത്തി 40കാരൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചിക്കമംഗളൂരു: മകളേയും ഭാര്യാമാതാവിനെയും ഭാര്യയുടെ സഹോദരന്റെ ഭാര്യയേയും കൊലപെടുത്തിയ ശേഷം ജീവനൊടുക്കി 40കാരൻ. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 7 വയസുകാരിയായ മകൾ, 50കാരിയായ ഭാര്യാമാതാവ്, 26കാരിയായ ഭാര്യയുടെ സഹോദരന്റെ ഭാര്യ എന്നിവരാണ് കൊല്ലപെട്ടത്. 40 കാരനുമായി കലഹം പതിവായതിന് പിന്നാലെ രണ്ട് വർഷം മുൻപാണ് യുവതി മംഗളൂരുവിലേക്ക് താമസം മാറ്റിയത്. ഇതിന് പിന്നാലെ 40കാരൻ ഭാര്യ വീട്ടുകാരുമായി സ്ഥിരം കലഹം പതിവായിരുന്നു. ചൊവ്വാഴ്ച മകൾ സ്കൂളിൽ നിന്ന് തിരികെ എത്തിയപ്പോൾ മകൾ അമ്മ തിരികെ വരാത്തതിനേക്കുറിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനമെന്നാണ് പോലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ ഭാര്യയുടെ വീട്ടിലേക്ക് എത്തിയ ഇയാൾ ബന്ധുക്കളെയും മകളേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ സഹോദരനും വെടിവെയ്പിൽ പരിക്കേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ജീവനൊടുക്കുന്നതിന് മുൻപായി ഭാര്യയെ രൂക്ഷമായി വിമർശിച്ച് കൊണ്ടും ഹൃദയം തകർന്ന അവസ്ഥയിലാണ് താനുള്ളതെന്നും വിശദമാക്കുന്ന സെൽഫി വീഡിയോയും എടുത്ത ശേഷമാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....