Friday, April 18, 2025 4:52 pm

4000 കോടി ഐ -മോണിറ്ററി അഡ്വൈസറിയുടെ പോന്‍സി അഴിമതി : മുന്‍ മന്ത്രി റോഷന്‍ ബേഗ്​ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോന്‍സി അഴിമതിയുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റോഷന്‍ ബേഗ്​ അറസ്​റ്റില്‍. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക്​ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു.

വ്യക്തമായ തെളിവുകളുടെ അടിസ്​ഥാനത്തിലാണ്​ റോഡന്‍ ബേഗിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ സി.ബി.ഐ അറിയിച്ചു. റോഷന്‍ ബേഗിനെ എം.എല്‍.എ സ്​ഥാനത്തുനിന്ന്​ അയോഗ്യനാക്കിയിരുന്നു. 2019 ജൂണില്‍ കോണ്‍ഗ്രസ്​ റോഷനെ സസ്​പെന്‍ഡ്​ ചെയ്യുകയും ചെയ്​തിരുന്നു. നിക്ഷേപകര്‍ക്ക്​ വന്‍ ലാഭം വാഗ്​ദാനം ചെയ്​ത്​ കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തുവെന്നതാണ്​ കേസ്​.

ബംഗളൂരു ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എം.എ ഗ്രൂപ്പ്​ പോണ്‍സി നിക്ഷേപ പദ്ധതിവഴി കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തതിലായിരുന്നു സി.ബി.ഐ അന്വേഷണം. നിക്ഷേപകര്‍ക്ക്​ പണം നഷ്​ടമാകുകയും സ്​ഥാപകനായ മന്‍സൂര്‍ ഖാന്‍ വിദേശത്തേക്ക്​ കടക്കുകയുമായിരുന്നു. ഇതോടെ ആയിരക്കണക്കിന്​ നിക്ഷേപകള്‍ വഞ്ചിക്കപ്പെട്ടു. മന്‍സൂര്‍ ഖാനെ പിന്നീട്​ അറസ്​റ്റ്​ ചെയ്​തു. റോഷന്​ 400 കോടി കൈമാറിയെന്നും തിരികെ നല്‍കിയില്ലെന്നും പറയു​ന്ന ഓഡി​യോ മന്‍സൂര്‍ വിദേശത്തുവെച്ച്‌​ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ റോഷന്‍ ബേഗ്​ നിഷേധിച്ചു. എങ്കിലും സി.​ബി.ഐ അന്വേഷണം റോഷനിലേക്കും നീളുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...