തിരുവനന്തപുരം : ലോക്ക് ഡൗൺ കാലത്തെ അടിയന്തിര യാത്രകൾക്ക് കേരള പോലീസിന്റെ ഓൺലൈൻ പാസിനായി വന്‍തിരക്ക്. വെബ്സൈറ്റ് നിലവിൽ വന്ന് ഒറ്റ രാത്രികൊണ്ട് നാല്‍പതിനായിരത്തോളം പേരാണ് പാസിനായി അപേക്ഷിച്ചത്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രയ്ക്ക് മാത്രമേ പാസ് അനുവദിക്കൂവെന്നും പോലീസ് അറിയിച്ചു.
അടച്ചുപൂട്ടലിന്റെ രണ്ടാംദിനത്തിലും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ്. ശക്തമായ പരിശോധനയുമായി പോലീസ് നിരത്തിലുണ്ട്. അനാവശ്യ യാത്ര നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നത് തുടരും. വാഹനങ്ങളും പിടിച്ചെടുക്കുന്നുണ്ട്. ചരക്കുവാഹനങ്ങളേയും അവശ്യ സര്‍വീസുകാരെയും അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയവരേയും മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്. ആദ്യ ദിനത്തില്‍ ലോക്ക് ഡൗണിനോട് ജനം പൂര്‍ണമായും സഹകരിച്ചു.