തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവെച്ചു കൊന്നത്. പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവുമധികം കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.

ആനാട് 28, ആര്യനാട് 5, കിഴുവിലം 12, കിളിമാനൂർ 16, മടവൂർ 2, മാണിക്കൽ 13, മുദാക്കൽ 22, നന്ദിയോട് 2, നെല്ലനാട് 69, പെരിങ്ങമല 85, പാങ്ങോട് 9, പൂവച്ചൽ 3, ഉഴമലയ്ക്കൽ 81, നെടുമങ്ങാട് 34, കോർപ്പറേഷൻ 23 എന്നിങ്ങനെയാണ് പുതിയ ഉത്തരവ് പ്രകാരമുള്ള കണക്ക്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി സുധാകരൻ കണക്ക് അവതരിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...

മാറ്റി നല്കിയ ടി.വിക്കും തകരാർ : സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ വിധി

0
തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത...