ചെത്തോംകര എസ് സി സ്കൂൾ പടിയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെത്തോംകര എസ് സി സ്കൂൾ പടിയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു – എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എസ് സി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുതിയ പാലം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിന്നും ആരംഭിച്ച് എസ് സി സ്കൂൾ പടിയിലൂടെ ചെത്തോങ്കര – അത്തിക്കയം റോഡിന് ബന്ധിപ്പിക്കുന്ന പാതയിൽ സംസ്ഥാന പാതയോട് ചേർന്ന് വീതികുറഞ്ഞ ബലക്ഷയം സംഭവിച്ച പാലം ആണ് നിലവിലുള്ളത്. ദിവസേന ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പാലമാണ് ഇത്.

കഷ്ടിച്ച് ഒരു നാലുചക്ര വാഹനത്തിന് കടന്നുപോകാനുള്ള വീതിയെ ഇപ്പോൾ പാലത്തിനും അപ്രോച്ച് റോഡിനും ഉള്ളൂ. അപകടാവസ്ഥയിലായ ഈ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമ്മിക്കാനാണ് നടപടി. 5.10 മീറ്റർ വീതിയിലും എട്ടു മീറ്റർ നീളത്തിലും നിർമ്മിക്കുന്ന പാലത്തിന് 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡിനായി വശം കെട്ടും ഉണ്ട്. മൈനർ ഇറിഗേഷനാണ് നിർമ്മാണ ചുമതല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് : 23 അപേക്ഷകള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ്...

ഇലന്തൂരില്‍ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം...

പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങും : 85,51,069 രൂപയുടെ ബഡ്ജറ്റിന് വ്യാപാരി...

0
പത്തനംതിട്ട : പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...