കെ.റെയിൽ കണ്ണീർ റെയിലായി പിണറായി മാറ്റുന്നു – കെ.എ മാഹിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.റെയിലിന്റെ പേരു പറഞ്ഞ് കേരളത്തിലെ സാധാരണക്കാരന്റെ ഭുമിയും സമാധാനവും പിടി ച്ചു വാങ്ങി കണ്ണീർ റെയിലുണ്ടാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ പ്രസ്താവിച്ചു. കേരളത്തിന്റെ നന്ദി ഗ്രാമായി സിൽവർ ലൈൻ ജനവിരുദ്ധ പദ്ധതി മാറുമെന്നും പിണറായി സർക്കാരിന്റെ പതനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.റെയിൽ വിരുദ്ധ കളക്ടറേറ്റ് മാർച്ച് ഉൽഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കളക്ടറേറ്റ് പടിക്കല്‍ അവസാനിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി എം ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ജാഫർ ഖാൻ സ്വാഗതം പറഞ്ഞു. ലീഗ് ജനറൽ സെക്രട്ടറി സമദ് മേപ്രത്, വി.ഐ ഷാനവാസ്, തെക്കേത്ത് അബ്ദുൽ ഖരീം, എൻ. എ നൈസാം , നിയാസ് റാവുത്തർ, സിയാ മജീദ്, അമീർ ആസാദ്, ഷെഹൻ ഷാ , ഷാഫി കോന്നി , എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി തൗഫീക് കൊച്ചുപറമ്പിൽ , മുബാറക് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.  കെ പി. നൗഷാദ്, രാജാ മുഹമ്മദ്, നെജീബ് പമ്പാവാലി , സജീർ പെരുനാട്, അഷ്റഫ് പന്തളം, സിറാജ് പീടികയിൽ , അൻസിൽ , റാഷിദ്, സിറാജ്, ഫൈസൽ സുൽതാൻ , അഫ് വാൻ , തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...