ഒടിടി പ്ലാറ്റ്ഫോമിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയത് 46 ലക്ഷത്തോളം രൂപ ; ഒടുവിൽ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്. തൃശ്ശൂർ കൈപ്പമംഗലം സ്വദേശിയുടെ 46 ലക്ഷത്തോളം രൂപ നഷ്ടമായി. പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നാലുപേര്‍ കൈപ്പമംഗലം പോലീസിന്റെ പിടിയിലായി. പല കാലയളവിലായിട്ടായിരുന്നു പണം തട്ടിയത്. കൊല്ലം സ്വദേശികളായ ഷിനാജ്, അബ്ദുള്ള, അസ്ലം എന്നിവരും തിരുവനന്തപുരം സ്വദേശിയായ ഷഫീര്‍ എന്നയാളുമാണ് പോലീസിന്റെ പിടിയിലായത്. പ്ലസ് ടി.വി എന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്.

സംഘത്തിലെ അസ്ലമിനെ കര്‍ണാടക ഹൊസൂരില്‍നിന്നും ഷിനാജ്, അബ്ദുള്ള, ഷഫീര്‍ എന്നിവരെ തിരുവനന്തപുരം പൊഴിയൂരില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രതികള്‍ അയച്ചുകൊടുത്ത പല ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. നിക്ഷേപിച്ച പണംകൊണ്ട് വന്‍തുക തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്നെങ്കിലും 90,991 രൂപ മാത്രം തിരികെ നല്‍കി. തട്ടിപ്പുകാര്‍ പറഞ്ഞത് അനുസരിച്ച് 45,62,104 രൂപയാണ് പരാതിക്കാരൻ നൽകിയത്. എന്നാൽ പിന്നീട് പണം കിട്ടാതാവുകയും ചതിക്കപ്പെട്ടെന്ന് മനസിലാക്കുകയും ചെയ്തതോടെ ഓൺലൈൻ പോര്‍ട്ടല്‍ വഴി പോലീസിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. കൈപ്പമംഗലം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കസ്റ്റഡിയിലായത്. അന്വേഷണ സംഘത്തില്‍ കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.ഐ. സൂരജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ജോതിഷ്, സി.പി.ഒമാരായ സൂരജ്, പ്രവീണ്‍ ഭാസ്‌കരന്‍ എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...