മലപ്പുറത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേരെ പിടികൂടി. പട്ടര്‍നടക്കാവ് നമ്പ്യായാകുന്നില്‍ നിന്ന് കല്‍പകഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. മൂന്നിയൂര്‍ തലപ്പാറ സ്വദേശി സുലൈമാന്‍ (42), എടയൂര്‍ തിണ്ടലം സ്വദേശി മുഹമ്മദ് ഹനീഫ (42) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നമ്പ്യായാകുന്നിലുള്ള ആക്രിക്കടയില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയത്. 98 ചാക്കുകളിലായി 74,625 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

കടകളില്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കല്‍പക ഞ്ചേരി സിഐ സി കെ രാജേഷ്, എസ് ഐ സി കെ രാഘവന്‍, എ എസ് ഐമാരായ ഒ ദീപക്, സി ടി ശ്രീരാമചന്ദ്രന്‍, സിപിഒ എസ് പ്രവീണ്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...