പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​നാ​യി സ​ഹോ​ദ​ര​​ന്‍റെ വീ​ട്ടി​ല്‍ കു​ടും​ബ​സ​മേ​തം എ​ത്തി​യ​യാ​ള്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​നാ​യി സ​ഹോ​ദ​ര​​ന്‍റെ വീ​ട്ടി​ല്‍ കു​ടും​ബ​സ​മേ​തം എ​ത്തി​യ​യാ​ള്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍. കൊ​ല്ലം പ​ള്ളി​മു​ക്ക് പ്ലാ​വി​ള വീ​ട്ടി​ല്‍ ഷാ​ജി (46) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ഷാ​ജി​യും കു​ടും​ബ​വും അ​നു​ജ​ന്‍ അ​നി​ല്‍ കു​മാ​റി​ന്‍റെ വീ​ടാ​യ ഇ​ട​യം ല​ക്ഷ്മി വി​ലാ​സ​ത്തി​ലെ​ത്തി​യ​ത്. രാ​ത്രി ഒമ്പ​തു​വ​രെ എ​ല്ലാ​വ​രും ചേ​ര്‍​ന്നി​രു​ന്ന് പൂ​ത്തി​രി​യും പ​ട​ക്ക​വും ക​ത്തി​ച്ചി​രു​ന്നു​വ​ത്രെ. ഇ​തി​നി​ടെ പു​റ​ത്തേ​ക്കു​പോ​യ ഷാ​ജി ഏ​റെ നേ​രം ക​ഴി​ഞ്ഞും തി​രി​കെ​യെ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പ​രി​സ​ര​മാ​കെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​​ണ്ടെ​ത്താ​നാ​യി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്ത​വേ, വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​ര്‍ മൂ​ടി​യി​ട്ടി​രു​ന്ന വ​ല പൊ​ട്ടി​ക്കി​ട​ക്കു​ന്ന​തും കി​ണ​റ്റി​നു​ള്ളി​ല്‍ ചെ​രു​പ്പു​ക​ള്‍ കി​ട​ക്കു​ന്ന​തും ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് കി​ണ​റ്റി​ലി​റ​ങ്ങി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഷാ​ജി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ന​ലൂ​ര്‍ നി​ന്ന്​ ഫ​യ​ര്‍​ഫോ​ഴ്സ്​ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പ​ള്ളി​മു​ക്കി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തി വ​രു​ന്ന​യാ​ളാ​ണ് ഷാ​ജി. ഭാ​ര്യ : സ​ലീ​ന. മ​ക്ക​ള്‍ : ഷെ​മി​ല്‍, ഷെ​മീ​ന. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...