ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ 4955 വീടുകള്‍ക്ക് പുതിയ വാട്ടര്‍ കണക്ഷന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ 4955 വീടുകള്‍ക്ക് പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കാനും 31.25 കി.മീ ദൂരം പൈപ്പ് നീട്ടലിനും തീരുമാനിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. പഴവങ്ങാടി പഞ്ചായത്തില്‍ 550 ഹൗസ് കണക്ഷനുകളും മൂന്നു കി.മി ദൂരം പൈപ്പ് നീട്ടലും ഉണ്ട്. ആകെ ചിലവ് 1.15 കോടി രൂപ. അങ്ങാടി പഞ്ചായത്തില്‍ 500 പുതിയ പൈപ്പ് കണക്ഷനും 2.5 കി.മീ ദൂരത്തില്‍ പൈപ്പ് നീട്ടലും ഉണ്ട്. 1.24 കോടി രൂപയാണ് ചിലവ്. നാറാണംമൂഴിയില്‍ 350 കണക്ഷനുകളും 2.75 കി.മീ പൈപ്പ് നീട്ടലും ഉണ്ട്. 81 ലക്ഷം രൂപയാണ് ചിലവ്. വെച്ചൂച്ചിറയില്‍ 480 ഹൗസ് കണക്ഷനുകള്‍ ഉണ്ട്. 87.58 ലക്ഷം രൂപയാണ് ചിലവ്.

വടശേരിക്കര പഞ്ചായത്തില്‍ 200 ഹൗസ് കണക്ഷന് 24. 44 ലക്ഷമാണ് ചിലവ്. പെരുനാട്ടില്‍ 600 ഹൗസ് കണക്ഷനുകളും 98.4 ലക്ഷം രൂപ ചിലവുമാണ്. ചെറുകോലില്‍ 275 കണക്ഷനുകള്‍ ഉണ്ട്. 44.98 ലക്ഷം രൂപയാണ് ചിലവ്. അയിരൂരില്‍ 1000 കണക്ഷനുകളും അഞ്ചു കിലോമീറ്റര്‍ പൈപ്പ് കണക്ഷനുമുണ്ട്. നാലാം വാര്‍ഡില്‍ തന്നെ 3.5 കിമി ദൂരത്തിലാണ് പൈപ്പ് നീട്ടല്‍. 2.4 കോടി രൂപയാണ് ചിലവ്. കോട്ടാങ്ങലില്‍ 350 കണക്ഷനുകളും അഞ്ചു കിലോമീറ്റര്‍ ദൂരം പൈപ്പ് നീട്ടല്‍ ഉണ്ട്. 1.36 കോടി രൂപയാണ് ചിലവ്. കൊറ്റനാട് 150 ഹൗസ് കണക്ഷനുകളുണ്ട്. 48 ലക്ഷം രൂപയാണ് ചിലവ്. എഴുമറ്റൂരില്‍ 400 കണക്ഷനുകളും 13 കി മീ ദൂരം പൈപ്പ് നീട്ടലുമുണ്ട്. 3.32 കോടി രൂപയാണ് ചിലവ്.

പദ്ധതിയുടെ ചിലവില്‍ 45 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം പഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്താവും വഹിക്കണം. പഞ്ചായത്തില്‍ ധനകാര്യ
കമ്മീഷന്‍ അനുവദിച്ച ഫണ്ട് ഇതിനായി എടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...