വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയ പ്രതിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയ പ്രതിയെ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിദഗ്ദ്ധമായി പിടികൂടി.

പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ് (46) ആണ് പോലീസ് പിടിയിലായത്. കടയുടമ ഇല്ലാത്ത സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ മാത്രമുള്ള കടകളില്‍ എത്തി കടയുടമയുടെ സുഹൃത്താണെന്നും മറ്റും പറഞ്ഞു മൊബൈല്‍ ഫോണില്‍ ഉടമയുമായി സംസാരിക്കുകയാണെന്ന് അഭിനയിച്ചു ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ചു പണവുമായി മുങ്ങുകയായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതി.

കെഎല്‍ 33 ജി 3425 ഹോണ്ടമോട്ടോര്‍സൈക്കിളില്‍ കറങ്ങി നടന്നാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഇയാള്‍ക്കെതിരേ കടയ്ക്കല്‍, പൂയപ്പള്ളി പോലീസ് സ്‌റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. കൂടാതെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലും വ്യാപാരസ്ഥാപനങ്ങളില്‍ മോഷണത്തിനും തട്ടിപ്പിനും തോപ്പുംപടി സ്‌റ്റേഷനിലും പ്രതിക്കെതിരേ കേസുകള്‍ നിലവിലുണ്ട്.

കടയ്ക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, എസ്‌ഐ സജു, എഎസ്‌ഐ പ്രശാന്ത്, സിപിഒ അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...