നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ : ടി ഷര്‍ട്ട് പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി ടി-ഷര്‍ട്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മാരത്തണ്‍ ഗുഡ്വില്‍ അംബാസഡര്‍ പ്രാചി തെഹ്ലാന്‍, സിനിമാ താരം അനന്യ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നഗരത്തിന്റെ വാര്‍ഷിക കലണ്ടറിലെ അവിഭാജ്യ ഘടകമായി മാറിയെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ലഭിച്ച വന്‍ ജനപങ്കാളിത്തം നഗരത്തിന്റെ ഫിറ്റ്നസ് സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കൊച്ചി ഇപ്പോള്‍ മാരത്തണുകളുടെ പ്രധാന കേന്ദ്രമാണ്. ദൈനംദിന ജീവിതത്തില്‍ വ്യായാമം ഉള്‍പ്പെടുത്താന്‍ ജനങ്ങളെ വ്യക്തമാക്കി.

ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ ജോസ്‌മോന്‍ പി. ഡേവിഡ്, ബിനു തോമസ്, കെ.എം.ആര്‍.എല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം.പി രാംനവാസ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ എസ്, മാരത്തണ്‍ റേസ് ഡയറക്ടര്‍ ആനന്ദ് മെനേസസ്, ആസ്റ്റര്‍ മെഡിസിറ്റി മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് റിഷാല്‍, കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സച്ചിന്‍ മല്‍ഹോത്ര, ടൈഗര്‍ ബാം ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ സുബ്രഹ്‌മണ്യന്‍ വി, ഇന്‍ചിയോണ്‍ കിയ മാര്‍ക്കറ്റിംഗ് ഹെഡ് ഓസ്വിന്‍ ഡേവിഡ്, നോ സീക്രട്ട്സ് സഹസ്ഥാപകരായ നോയല്‍ പ്രിന്‍സ്, ജിജു ലാല്‍ ചാലിയത്ത്, ക്ലിയോസ്പോർട്സ് ഡയറക്ടര്മാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി നായർ, എം ആർ കെ ജയറാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെബ്രുവരി എട്ടിന് നടക്കുന്ന നാലാം പതിപ്പില്‍ രാജ്യത്തെ പ്രമുഖ അത്ലറ്റുകള്‍ പങ്കെടുക്കും. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (അഎക) അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണാണിത്. മാരത്തണിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളവര്‍ക്ക് https://kochimarathon.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....