ചെറിയ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും മാര്‍ച്ചില്‍ തന്നെ പരീക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഞ്ചു മുതല്‍ ഒന്‍പതു വരെ ക്ലാസുകാര്‍ക്ക് ഏപ്രിലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ത്തന്നെ നടത്തും. ഇതോടെ, വേനലവധിക്കാലം പതിവുപോലെ രണ്ടുമാസം തികച്ച് ലഭിക്കും. മാര്‍ച്ച് 31 മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തേണ്ടതിനാല്‍ മറ്റ് പരീക്ഷകള്‍ സാദ്ധ്യമല്ല. വിഷു, ഈസ്റ്റര്‍ അവധികളും വരുന്നുണ്ട്. ഇതാണ് കാരണം. പരീക്ഷകള്‍ ഏപ്രില്‍ പത്തിനകം നടത്തുമെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നത്. അഞ്ചു മുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ മൂല്യനിര്‍ണയം എങ്ങനെ വേണമെന്ന് എസ്.സി.ഇ.ആര്‍.ടിയുടെ ശുപാര്‍ശ തേടിയിട്ടുണ്ട്.

അതുലഭിച്ചശേഷം വകുപ്പ് മേധാവികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം ചെയ്തപോലെ വര്‍ക്ക് ഷീറ്റ് അസസ്മെന്റ് മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ ആരെയും തോല്‍പ്പിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാലും പഠന നിലവാരം ഉറപ്പുവരുത്തേണ്ടതിനാലാണ് വര്‍ക്ക് ഷീറ്റ് അസസ്മെന്റ് നടത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...