പെരിയാറിന്റെ വേഷമിട്ട കുട്ടിക്കെതിരെ വധഭീഷണി ; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനല്‍ ഷോയില്‍ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തമിഴ്‌നാട് തൂത്തുകുടി കോവില്‍പട്ടി സ്വദേശി വെങ്കട്ടേഷ് കുമാര്‍ ബാബുവാണ് അറസ്റ്റിലായത്. ഐപിസി 153 (എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506 (2) (ഭീഷണിപ്പെടുത്തല്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 എന്നിവയാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കോവില്‍പട്ടി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സീ തമിഴിലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ പരിപാടിയിലാണ് പെരിയാറിന്റെ വേഷത്തില്‍ കുട്ടിയെത്തിയത്. ഫെബ്രുവരി 19 നായിരുന്നു സംഭവത്തിന് ആസ്പദമായ പരിപാടി ചാനലില്‍ സംപ്രക്ഷണം ചെയ്തത്. പിന്നാലെ കുട്ടിയെ കൊന്ന് കവലയില്‍ കെട്ടിതൂക്കുമെന്നായിരുന്നു ബാബു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. അത്തരമൊരു അനുഭവത്തില്‍ നിന്നുമാത്രമെ മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയുണ്ടാവൂവെന്നും കുറിപ്പിലുണ്ട്. ഡിഎംകെ തൂത്തുകുടി ജില്ലാ പ്രസിഡന്റ് സുരേഷ് കണ്ണന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇത്തരം ഭീഷണികള്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് സുരേഷ് കണ്ണന്‍ പറഞ്ഞു.

സ്ത്രീ സ്വാതനന്ത്ര്യത്തെകുറിച്ചുള്ള പെരിയാറിന്റെ കാഴ്ച്ചപാടുകളും കുട്ടി വേദിയില്‍ പ്രസംഗിച്ചിരുന്നു.’ഭര്‍ത്താവിന് അപ്പുറം സ്ത്രീകള്‍ക്ക് ഒരു ജീവിതം ഉണ്ട്. അവര്‍ക്കും സ്വപ്‌നങ്ങളും ആഗ്രങ്ങളുമുണ്ട്. ജാതിയും മതവും സംസ്‌കാരവും അവരെ ബന്ധനസ്ഥരാക്കുന്നു. കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മാത്രമുള്ള ഉപകരണമായി അവരെ കാണുന്നത് നിര്‍ത്തൂ.’ എന്നായിരുന്നു കുട്ടി വേദിയില്‍ പറഞ്ഞത്. പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ കുട്ടിയെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിളിപ്പിക്കുകയും അഭിനന്ദിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...