ഒരാൾക്ക് 5 ബോട്ടിൽ അരവണ ; ശബരിമലയിൽ അരവണ വില്പനയിൽ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ അരവണ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർഥാടകന് 5 ബോട്ടിൽ അരവണയും 5 പായ്ക്കറ്റ് അപ്പവും ആണ് നൽകുന്നത്. രാത്രിയോടെ പ്രശ്നം പരിഹരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നും ശർക്കര എത്താൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതര സംസ്ഥാനത്ത് നിന്നും ഉൾപ്പെടെ എത്തിയ ഭക്തരെ ഇത് ബാധിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയതോടെ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടിരുന്നു. വലിയ അളവിൽ പ്രസാദങ്ങൾ വാങ്ങാൻ എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരാണ് നിയന്ത്രണം മൂലം ഏറെ വലയുന്നത്. പ്രസാദ നിർമാണത്തിന് ആവശ്യമായ ശർക്കര എത്തിക്കുവാൻ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി ശർക്കര ശേഖരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നാണ്. അവിടെ കരിമ്പ് ക്ഷാമം രൂക്ഷമായതിനെത്തുടന്ന് ശർക്കരയുടെ വരവ് രണ്ടാഴ്ചയായി നിലച്ചിട്ടുണ്ട്. ഇതാണ് പ്രസാദ നിർമാണത്തിൽ പ്രതിസന്ധി ഉണ്ടാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും രണ്ട് മക്കളും മരിച്ചു; ആത്മഹത്യയിലേക്ക് വഴിചൂണ്ടി വാട്സ്ആപ്പ് സ്റ്റാറ്റസ്

0
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍...

‘അറ്റ്ലാന്റിക് നിന’ എത്തുന്നു; ഇന്ത്യയിൽ കനത്ത മൺസൂണിന് സാധ്യതയെന്ന് സൂചന

0
ന്യൂഡൽഹി: ലോകമെമ്പാടും സൂപ്പർ എൽ നിനോയുടെ കെടുതികൾ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തിൽ...

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ...

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...