കെ സുധാകരന് സുഖമില്ല ; അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ? കോൺ​ഗ്രസുകാർ അഴിഞ്ഞാടിയെന്ന് ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിന് മുന്നിൽ ഉണ്ടായതെന്ന് ഇപി ജയരാജൻ പറഞ്ഞു. കോൺ​ഗ്രസ് മാർച്ച് ആരംഭിച്ചത് മുതൽ റോഡ് മുഴുവൻ അഴിഞ്ഞാടിയെന്ന് ജയരാൻ പറഞ്ഞു. വടിയും കമ്പിവടിയും ആയി റോ‍ഡിൽ കാണുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി റോഡിലെ ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചുകൊണ്ടാണ് ഭ്രാന്ത് പിടിച്ചപോലെയുള്ള പ്രകനമായിരുന്നു കോൺ​ഗ്രസിന്റേത്. പ്രവർത്തകർ നേരത്തെ തന്നെ വടിയും ആയുധങ്ങളും കരുതിവെച്ചു, ധാരാളം കല്ലുകൾ പെറുക്കിക്കൂട്ടിവെച്ചിരിക്കുകയായിരുന്നെന്നും ഇപി ജയരാജൻ ആരോപിച്ചു. പോലീസ് പരമാവധി സമാധാനം പാലിച്ചെന്ന് അദ്ദേഹം പറഞ്ഞു.

പോലീസിനെ നേരെ കല്ലേറ് വന്നാൽ എന്താണ് ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു. അഴിഞ്ഞാടാൻ അനുവദിക്കണോയെന്നും പോലീസിന്റെ മാർ​ഗം അക്രമികളെ തുരത്തുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശനും കെ സുധാകരനും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ഇപി ജയരാജൻ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനാണ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. അപ്പോൾ ചിലർക്ക് തലചുറ്റും എരിച്ചിൽ ഉണ്ടാകുമെന്നും ഇത് അക്രമികൾ പിരിഞ്ഞുപോകാനാണെന്നും അദ്ദേ​ഹം പറഞ്ഞു. കെ സുധാകരന് സുഖമില്ല. അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ. അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇപിജയരാജൻ ചോദിച്ചു. മാർച്ചിനിടെ പോലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചതിനെ തുടർന്ന് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി...

0
അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം...