അനധികൃതമായി തോക്ക് കൈവശം വെച്ച കാശ്മീരികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചുവെന്ന സംഭവത്തില്‍ അഞ്ച് കശ്മീരി യുവാക്കളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ശൗകത്തലി, ശുകൂര്‍ മുഹമ്മദ്, മുശ്താഖ് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമ്മദ് ജാവേദ് എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകീട്ടോടെ കരമന നീറമണ്‍കരയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗന്‍ഡ് വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. എടിഎമുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവര്‍. ആറു മാസം മുമ്പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂടിങ് ഏജെന്‍സി വഴി തലസ്ഥാനത്തെത്തിയത്.

തെരഞ്ഞെടുപ്പ് സമയത്ത് തോക്കുകള്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...