അഞ്ചുമാസമായ പെണ്‍കുട്ടിയെ മോഷ്ടിച്ച് 90,000 രൂപയ്ക്ക് വിറ്റു ; മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊള്ളാച്ചി : ആനമലയിൽ കുട്ടിയെ മോഷ്ടിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. അങ്കലക്കുറിച്ചി സ്വദേശി രാമർ, സേത്തുമട സ്വദേശി മുത്തുരാജ് എന്ന മുരുകേശ്, കുട്ടിയെ വാങ്ങിയ അക്കലക്കുറിച്ചിക്കാരൻ മുത്തുപാണ്ടി എന്നിവരാണ് അറസ്റ്റിലായത്. മുത്തുപാണ്ടിക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല. അങ്കലക്കുറിച്ചിക്കാരൻ രാമർ കുട്ടിയെ കടത്തി മുത്തുപാണ്ടിക്ക് 90,000 രൂപയ്ക്ക് വിൽക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സ്ഥലത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആനമല ബസ്സ്റ്റാൻഡിൽ താമസിക്കയായിരുന്ന മൈസൂർസ്വദേശി നാടോടികളായ മണികണ്ഠൻ-സംഗീത ദമ്പതിമാരുടെ അഞ്ചുമാസമായ പെൺകുട്ടിയാണ് മോഷണം പോയത്. അച്ഛനില്ലാത്തസമയത്ത് വന്ന അജ്ഞാതൻ അമ്മയ്ക്ക് ഭക്ഷണം വാങ്ങാൻ പണംകൊടുത്ത് വാങ്ങിവരാൻ പറഞ്ഞു. അമ്മ പോയപ്പോൾ കുട്ടിയെ മോഷ്ടിക്കയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...