ദില്ലി : ദില്ലിയെ വിറപ്പിച്ച ജിതേന്ദർ ഗോഗി ഗ്യാങ്ങിലെ 5 പേർ കൂടി പോലീസ് പിടിയിൽ. ഗോഗി ഗ്യാങ്ങിലെ സ്ലീപ്പർ സെല്ലുകൾ എന്നറിയപ്പെട്ടിരുന്നവരാണ് പിടിയിലായിട്ടുള്ളത്. ഗുണ്ടാ സംഘത്തിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെടിവയ്പുകൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ എത്തിച്ച് നൽകിയിരുന്ന സ്ലീപ്പർ സെല്ലുകളാണ് അറസ്റ്റിലായിട്ടുള്ളത്. ദേശീയ ഷൂട്ടിംഗ് താരം അടക്കമുള്ളവരാണ് അറസ്റ്റിലായത്. സ്പോർട്സ് ക്വാട്ടയിൽ ലഭിച്ചിരുന്ന കാട്രിഡ്ജുകൾ ഗോഗി ഗ്യാങ്ങിന് വിലക്കുറവിൽ നൽകുകയാണ് ദേശീയ ഷൂട്ടിംഗ് താരമായ ഹിമന്ത് ദേശ്വാൾ എന്ന 27കാരൻ ചെയ്തിരുന്നത്. ബുധനാഴ്ചയാണ് ഹിമന്ത് അടക്കം 5 പേർ പിടിയിലായത്. ദീപക് ശർമ, വീർ സിംഗ്, സാഗർ റാണ, ദീപക് മഡ്ഗൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. അന്തർ സംസ്ഥാന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ക്രൈം) ദേവേശ് ചന്ദ്ര ശ്രീവാസ്തവ വിശദമാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























