പാനൂർ : പാനൂരിനടുത്ത് പാറാട് വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. സിപിഐഎം പ്രവർത്തകരായ അഞ്ച് പേരെ മൈസൂരിൽ നിന്നാണ് പിടി കൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ് അതുൽ എന്നിവരാണ് പിടിയിലായത്. മുസ്ലീം ലീഗ് പ്രവർത്തകരായ 3 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ അക്രമ സംഭവങ്ങളിൽ ഇരു പാർട്ടികളിലും പെട്ട 11 പേർ പിടിയിലായി. മേഖലയിൽ പോലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. കൂത്തുപറമ്പ് എ.സി പി എം.പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ അമ്പതോളം സിപിഐഎം പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























