ഖത്തറിൽ വാഹനാപകടം ; മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു. കൊല്ലം സ്വദേശികളായ മൂന്ന് പേരാണ് മരിച്ച മലയാളികൾ. രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ​ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ​ഗോമസ് (34) എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാ​ഗലക്ഷ്മി ചന്ദ്രശേഖർ (33) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. റോഷിൻ‌- ആൻസി ദമ്പതികളുടെ മകൻ ഏദനായിരുന്നു ഒപ്പമുണ്ടായിരുന്നത്. അപകടത്തിൽ കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ​

ഗുരുതര പരിക്കേറ്റ ഏദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി അൽഖോറിലെ ഫ്ലൈ ഓവറിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്നു താഴേക്ക് പതിച്ചാണ് അപകടം. കുഞ്ഞൊഴികെ അഞ്ച് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ. കൊല്ലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...