ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഏരൂരിൽ ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. ഒരാൾക്ക് വെട്ടേറ്റു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഏരൂർ പോലീസ് കേസെടുത്തു. കൊല്ലം വിളക്കുപാറ ക്ഷേത്രത്തിലെ ഉത്സവനിടയിലാണ് വിളക്കുപാറ ജംഗ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ട 4 പേരെ സംഭവ സ്ഥലത്ത് നിന്നും ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ സ്വദേശികളായ വിനോദ്, ജെയിംസ് മണലിൽ സ്വദേശികളായ ബിജോയ്‌, അജയ് എന്നിവരാണ് പോലീസ് പിടിയിലായത്.

വിളക്കുപാറ ഓട്ടോ സ്റ്റാൻഡിൽ നിര്‍ത്തിയിട്ടിരുന്ന വിനോദിന്റ ഓട്ടോയിൽ ചാരി നിന്ന് സജുരാജ് മൂത്രമൊഴിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വിനോദ് ഇതു ചോദ്യം ചെയതു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഇരുഭാഗത്തുമുള്ള 5 പേർക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജുരാജിന്റെ തലയ്ക്കാണ് വെട്ടേറ്റത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....