ചെങ്ങന്നൂരിൽ 50 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താൻ ശ്രമിച്ച 50. 058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മേഘാലയയിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായി അതീവ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്.

ചെങ്ങന്നൂരിൽ ലഹരിക്കടത്ത് സംഘങ്ങൾ സജീവമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് ദിവസം മുൻപ് ഇതേ സ്റ്റേഷൻ പരിധിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകൾ കർശനമാക്കിയതോടെയാണ് തുടർച്ചയായ ലഹരിവേട്ടകൾ നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...