ഒറ്റപ്പാലം : ഉത്സവത്തിനെത്തിയ 50-കാരിയെ ഓട്ടോറിക്ഷയിൽ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് പത്തുവർഷം തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ. ഓട്ടോഡ്രൈവർ പെരിങ്ങോട് തെക്കേത്ത്പടി വീട് രാജേഷിനാണ് (34) ഒറ്റപ്പാലം അസി. സെഷൻസ് കോടതി ജഡ്ജി കെ.എം. വാണി തടവും പിഴയും വിധിച്ചത്. 2016 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തമിഴ്നാട്ടിൽനിന്ന് ചാലിശ്ശേരി ആമക്കാവ് അന്തിമഹാകാളൻ ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന 50 വയസ്സുകാരിയെയാണ് ബലാത്സംഗം ചെയ്തത്.
യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. പട്ടാമ്പി പോലീസ് ഇൻസ്പെക്ടറായിരുന്ന പി.എസ്. സുരേഷ് ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ. ഹരി ഹാജരായി. രാജേഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.