ഫ്‌ലിപ്കാര്‍ട്ടില്‍ കിടിലന്‍ ഓഫറുകളൊരുക്കി തോംസണ്‍

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ മുന്‍നിര ഇ – കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും വന്‍ ഓഫറാണ് നല്‍കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ നാളെ മുതല്‍ 21 വരെയാണ് ‘ബിഗ് സേവിംഗ്‌സ് ഡേ സെയില്‍’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 18,999 ന് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ കേവലം 12,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 7,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32PATH0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 12,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 18,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 105,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എല്‍ഇഡി ടിവി 7,499 രൂപയ്ക്കും വില്‍ക്കുന്നു.

ഫ്‌ലിപ്കാര്‍ട് വഴി തോംസണിന്റെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളും വില്‍ക്കുന്നുണ്ട്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വില്‍ക്കുക. 10.5 കിലോഗ്രാം ഫുള്‍ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 28,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. ഇന്ത്യയില്‍ തോംസണ്‍ ആദ്യമായി അവതരിപ്പിച്ചത് സ്മാര്‍ട് ടിവിയാണ്. തോംസണ്‍ സ്മാര്‍ട് ടിവി 2018 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകള്‍, എയര്‍ – കൂളറുകള്‍ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ സജീവമായി. 120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസണ്‍. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസണ്‍ 1963 ല്‍ ജിറാത്തോമിക് ടെക്‌നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകള്‍ പുറത്തിറക്കിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...