മ്യൂസിക് സിസ്റ്റത്തിന് പിറകിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 500 ഗ്രാം എംഡിഎംഎ ; വർക്കല ലഹരിവേട്ടയിൽ ട്വിസ്റ്റ്

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: തിരുവനന്തപുരം വർക്കലയിൽ എംഡിഎംഎ കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ വാഹനത്തില് നിന്ന് അരക്കിലോ എംഡിഎംഎ ശേഖരം കൂടി കണ്ടെത്തി. വർക് ഷോപ്പ് മെക്കാനികിനെ എത്തിച്ച് വാഹനത്തിൻറെ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് കൂടുതൽ എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെയാണ് ഡാൻസാഫ് സംഘം ലഹരിയുമായി പിടികൂടിയത്. ജനുവരി 22-ന് പുലർച്ചെയാണ് ഡെൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലെത്തിയ പ്രതികൾ പിടിയിലായത്. വാഹന പരിശോധനയിൽ ഒന്നര ഗ്രാം എം.ഡി.എം.എയാണ് ഡാൻസാഫ് സംഘം 26ന് കണ്ടെത്തിയത്.

റിമാൻഡിൽ ആയിരുന്ന പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വാഹനത്തിനുള്ളില് കൂടുതതൽ എം.ഡി.എം.എ ശേഖരം ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. പോലീസ് നടത്തിയ  പരിശോധനയിൽ ആദ്യം വാഹനത്തിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വർക് ഷോപ്പിൽ നിന്നും മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിൻറെ വിവിധ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് ഇവ കണ്ടെത്താനായത്. മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിലായിരുന്നു അരക്കിലോ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വർക്കല തഹസീൽദാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...