ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാനി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: പത്തനംതിട്ടയിൽ കഞ്ചാവ് കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സന്തോഷ് ജംഗ്ഷനിൽ താമസിക്കുന്ന 26കാരൻ ദേവീകൃഷ്ണയാണ് അറസ്റ്റിലായത്. കോട്ടയത്തേക്കുള്ള യാത്രാ മധ്യേയാണ് പ്രത്യേക പോലീസ് സംഘം ദേവീകൃഷ്ണയെ പിടികൂടിയത്.കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവുമായി റാന്നിയിൽ അറസ്റ്റിലായ യുവാക്കളുടെ സംഘത്തിലെ പ്രധാനിയാണ് ഈ ഡോക്ടറെന്ന് പോലീസ് പറയുന്നു. സ്വകാര്യ ആശുപത്രിയിൽ മുൻപ് പ്രവൃത്തിപരിചയത്തിനായി ജോലി ചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ജനുവരി 25 ന് രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ റാന്നി പോലീസിന്‍റെ പിടിയിലായിരുന്നു.

ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം സഞ്ജു മനോജ്, ഇയാളുടെ സുഹൃത്ത് ആഷിഫ് ഷാജി എന്നിവരെയാണ് കാർ തടഞ്ഞിട്ട് പോലീസ് പിടികൂടിയത്. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലെ പ്രധാനി ഡോക്ടറെന്ന് മനസ്സിലായത്. വില്പനയ്ക്കായി യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് ദേവീകൃഷ്ണയാണെന്ന് പോലീസ് കണ്ടെത്തി. ഗൂഗിൾ പേ വഴി പണമിടപാട് നടന്നതിന്‍റെ തെളിവുകളും പോലീസ് കണ്ടെത്തി. ഒളിവിലുള്ള ഒരു പ്രതി കൂടി ഈ കേസിൽ പിടിയിലാകാനുണ്ട്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്‍റേൺഷിപ്പ് എന്ന നിലയിൽ കുറച്ചുകാലം ദേവീകൃഷ്ണ ജോലി ചെയ്തിട്ടുണ്ട്. ഉക്രൈയിനിൽ നിന്നാണ് എംബിബിഎസ് നേടിയത്. കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് യുവഡോക്ടറെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...