പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് നാലുപേർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പെരുനാട് മുണ്ടൻമല റബ്ബറുംകാലായിൽ വീട്ടിൽ അജികുമാർ (51) നെയാണ് പെരിനാട് പോലീസ് പിടികൂടിയത്. 2021ൽ ആയിരുന്നു ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സ്വന്തം അച്ഛനടക്കം നിരവധി പേരിൽ നിന്നും പതിനഞ്ചുകാരി ക്രൂരമായ ലൈംഗിക പീഡനം നേരിട്ടിരുന്നു. സംഭവത്തിൽ ഏഴു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ആറു കേസുകൾ മലയാലപ്പുഴ പോലീസ് ആണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ താഴം സ്വദേശികളായ ശ്രീകുമാർ(63) ഗോപാലകൃഷ്ണപിള്ള(62) ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോൻ എന്നിവരാണ് അറസ്റ്റിലായത്. പെരിനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ച പ്രതി അജികുമാറിനെയും പിടികൂടുകയായിരുന്നു.

പെരിനാട് എസ്എച്ച്ഒ ആർ. റോയിയുടെ നേതൃത്വത്തിൽ എസ്ഐ അരുൺ ദാസ്, എസ്.സി.പി.ഒമാരായ വിജേഷ്, പ്രസാദ്, സിപിഒമാരായ അരുൺ, അരവിന്ദാക്ഷൻ നായർ , അനന്തു കെ ലാൽ , ശ്രീകല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം വിദേശത്തേക്കു കടന്ന അച്ഛനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തളിപ്പറമ്പ് : തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...