‘അവഗണനയിൽ നിരാശയുണ്ട്’ ; നിരാഹാരം അവസാനിപ്പിക്കാൻ രാഹുൽ ഒപ്പംനിന്നില്ലെന്ന് വാങ്ചുക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിദ്യാർഥിപ്രക്ഷോഭത്തിനിടെ ജന്തർമന്തറിൽ താൻ നടത്തിയ 26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നെന്നും എന്നാൽ അദ്ദേഹത്തിൽനിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. രാഹുലിന്റെ കൈകളിൽനിന്ന് പഴച്ചാർ വാങ്ങിക്കഴിച്ച് നിരാഹാരം അവസാനിപ്പിക്കാൻ തന്റെ ഭാര്യ ഗീതാഞ്ജലി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ അവഗണനയിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കാൻ തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയെയും ജിതേന്ദ്ര സിങ്ങിനെയും വാങ്ചുക്ക് രൂക്ഷമായി വിമർശിച്ചു.

നിരാഹാരം അവസാനിപ്പിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ, തനിക്ക് സൂപ്പ് നൽകുന്ന ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് ഈ മന്ത്രിമാർ വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, അവർ വാക്ക് ലംഘിച്ചു. ഈ നേതാക്കളിലുള്ള വിശ്വാസം തനിക്ക് പൂർണമായി നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഒരു രാഷ്ട്രീയേതര സമ്മർദഗ്രൂപ്പായി തുടരാനുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനത്തെ സോനം വാങ്ചുക്ക് സ്വാഗതം ചെയ്തു. രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുന്നതിലൂടെ ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ അവർക്ക് കഴിയുമെന്നും ഇതാണ് താൻ അവർക്ക് നൽകിയ ഉപദേശം- അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചിറ്റൂര്‍ മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

0
കോന്നി : കോന്നി ചിറ്റൂര്‍മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. കാറിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ക്ക്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...