ചേലക്കരയിൽ 76 കാരിയെ കൊന്ന 55കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വയോധികയെ കൊലപ്പെടുത്തി കിണറ്റില്‍ കെട്ടിത്താഴ്ത്തിയ കേസില്‍ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ ചിറ്റേത്ത് സുരേഷിനെ (55) ആണ് ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി കൃത്യം നടത്തിയത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പോലീസ്. ചേലക്കര സ്വദേശിനിയായ 76 വയസുള്ള വയോധികയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലത്ത് മകനോടൊപ്പം താമസിച്ചിരുന്ന വയോധിക ഒരാഴ്ച മുമ്പാണ് ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രപരിസരത്ത് കഴിഞ്ഞുവരികയായിരുന്ന വയോധികയുമായി പ്രതിയായ സുരേഷ് പരിചയപ്പെടുകയായിരുന്നു.

സുരക്ഷിതമായി താമസിക്കാന്‍ സ്ഥലം നല്‍കാമെന്ന് വിശ്വസിപ്പിച്ച് വയോധികയെ സുരേഷ് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം വയോധികയെ സുരേഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഇതിനിടെ പ്രതി വയോധികയെ പിടിച്ചുതള്ളിയപ്പോള്‍ തല ചുമരില്‍ ശക്തമായി ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ് ബോധരഹിതയായ വയോധിക മരിച്ചുവെന്ന് കരുതിയ പ്രതി, തെളിവ് നശിപ്പിക്കാനായി സാരി കഴുത്തിലും മറുഭാഗം കല്ലിലും കെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...