ഇറാനെതിരെ ആക്രമണം തുടർന്ന് US ; മിസൈൽ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. മിസൈൽ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഹോർമുസിലെ സ്പീഡ് ബോട്ടുകളും ആക്രമിച്ചു. ബന്ദർ അബ്ബാസിലും, ഖഷാമിലും, ഹജിയാബാദിലും സ്ഫോടനങ്ങളുണ്ടായി. 140 ഇടങ്ങൾ ആക്രമണം ലക്ഷ്യം വച്ചതായി അമേരിക്ക. ഹോർമോസ്ഗൻ പ്രവിശ്യയിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായും രണ്ടു പേർക്ക് പരിക്കേറ്റതായും ഇറാൻ. ഇറാൻ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നില്ലെന്നും അന്താരാഷ്ട്ര ജലപാതയായി ഹോർമുസ് തുടരുന്നെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്തിൽ മൂന്ന് അമേരിക്കൻ സൈനികർ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമാണെന്നും ഒരാൾക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നും യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു. ഇറാൻ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ആയത്തുല്ല അലി ഖമനയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചിരുന്നു. അയത്തുള്ള അലി ഖമേനി ഉൾപ്പെടെ വധിക്കപ്പെട്ട ഇറാൻ നേതാക്കളുടെ രക്തത്തിന് ആഗോളതലത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ കടുത്ത മുന്നറിയിപ്പ്. ഇതിനായി കൊലയാളികളായ ഉന്നത നേതാക്കളുടെ കൃത്യമായ പട്ടിക തയ്യാറാണെന്നും ലോകമെമ്പാടുമുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഈ ദൗത്യം ഏറ്റെടുക്കുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...