പ്ലസ് വൺ പ്രവേശനം ; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ഇന്നുമുതൽ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. രാവിലെ 10 മണിമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 15 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. സപ്ലിമെൻ്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും രാവിലെ ഒൻപതുമണിക്ക് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചു പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ ജോയിനിങ് ആയവർ) പ്രവേശനം റദ്ദാക്കിയവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെൻ്ററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...