സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം ; പരാതിയുമായി അധ്യാപക സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ. നേരത്തെ നിശ്ചയിച്ചിരുന്നതിന്റെ ഇരട്ടിയിലധികം കെട്ടിടങ്ങളാണ് അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്തമാസം ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അധ്യാപകർക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന എന്യൂമറേറ്റർമാരെ പീഡിപ്പിക്കുന്ന സമീപനങ്ങൾ അധികാരികൾ അവസാനിപ്പിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ പ്രധാന ആവശ്യം. ഒരു എന്യൂമറേറ്റർക്ക് 200 കെട്ടിടങ്ങളുടെ കണക്കെടുപ്പാണ് നിർവഹിക്കേണ്ടത്. അത് ജൂലൈ 31നകം പൂർത്തിയാക്കണമെന്നാണ് പരിശീലന ക്ലാസുകളിലും ഔദ്യോഗിക നിർദേശങ്ങളിലും അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ പല എന്യൂമറേറ്റർമാർക്കും 400ഓളം കെട്ടിടങ്ങളുടെ കണക്കെടുപ്പ് ചുമതലപ്പെടുത്തി എന്നാണ് സംഘടനകളുടെ ആരോപണം.

ഇതിന് പുറമെ, ജൂലൈ 15നകം തന്നെ സെന്‍സസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന അനൗദ്യോഗിക നിർദേശവും നൽകുന്നുണ്ടെന്നും അധ്യാപകർ പറയുന്നു. എന്യൂമറേറ്റർമാരില്‍ ഭൂരിഭാഗവും വനിതകളാണ്. അവർ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ജോലി നിർവഹിക്കുന്നത്. 200ല്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ചുമതലപ്പെടുത്തിയവരുടെ എണ്ണം കുറയ്ക്കണമെന്നും സെന്‍സസ് പൂർത്തിയാക്കാൻ ജൂലൈ മാസം മുഴുവൻ സമയം അനുവദിക്കണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...