55-ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ് ജൂലൈ 22 മുതല്‍ 27 വരെ ചേര്‍ത്തല റൈഫിള്‍ ക്ലബ്ബില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: 55-ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ് ജൂലൈ 22 മുതല്‍ 27 വരെ ചേര്‍ത്തലയിലെ റൈഫിള്‍ ക്ലബ്ബില്‍ നടക്കും. ജൂലൈ 22ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ റീക്രിയേഷന്‍ ഗ്രൗണ്ടില്‍ ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ദീപശിഖ തെളിയിക്കും. തുടര്‍ന്ന് ആലപ്പുഴ നഗരവും ചേര്‍ത്തല നഗരവും ചുറ്റി ദീപശിഖ പ്രയാണം റൈഫില്‍ ക്ലബ്ബില്‍ എത്തിച്ചേരും. കൃഷിമന്ത്രി പി. പ്രസാദ് ദീപശിഖ ഏറ്റുവാങ്ങുന്നത്തോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. ജൂലൈ 27 വരെ നടക്കുന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 12 ഇനങ്ങളിലായി 750 ഓളം ഷൂട്ടേഴ്‌സ് പങ്കെടുക്കും. നാവികസേന, കരസേന, എന്‍.സി.സി, പോലീസ് തുടങ്ങിയ സേനകളില്‍ നിന്നുള്ള ഷൂട്ടേഴ്‌സും പങ്കെടുക്കും.

27ന് വൈകിട്ട് മെഡല്‍ വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. കളക്ടറുടെ ചേമ്പറില്‍ നടന്ന പത്ര സമ്മേളനത്തില്‍ റൈഫിള്‍ ക്ലബ്ബ് വൈസ് പ്രസിഡന്റായ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഓര്‍ഗനൈസിങ് സെക്രട്ടറിയും കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ കിരണ്‍ മാര്‍ഷല്‍, ആക്ടിങ് പ്രസിഡന്റ് എ. സി ശാന്തകുമാര്‍, ട്രഷറര്‍ ഗോപാലന്‍ ആചാരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.എസ്. കണ്ണന്‍, ഡെവിസ് തയില്‍, എ.സി വിനോദ് കുമാര്‍, പി. മഹാദേവന്‍, എസ്. ജോയ്, വിജു ജേക്കബ്, അവിറ തരകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....