തൊടുപുഴ : തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും കെ.എസ്.ഇ.ബി യുടെ കൊള്ള. 2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബിൽ. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയെന്ന് പരാതി. കെ.എസ്.ഇ.ബി യുടെ പിഴവിനെതിരെ ഉപഭോക്താക്കൾ കോടതിയിൽ. ഒരുമാസം മുമ്പാണ് തൊടുപുഴ വെങ്കല്ലൂർ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാർക്ക് ഉയർന്ന വൈദ്യതി ചാർജ് വന്നത്. 2000 രൂപയുടെ സ്ഥാനത്ത് ലഭിച്ചത് 60000 രൂപയുടെ ബില്ലുകൾ. കെ.എസ്.ഇ.ബി ക്ക് സംഭവിച്ച പിഴവാണെങ്കിലും 24 തവണകളായി ബിൽ അടച്ചുതീർക്കാമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പലിശ രഹിതമായിരിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ ഉറപ്പ് നൽകിയിരുന്നു എന്നാൽ പാലിക്കപ്പെട്ടില്ല. വീണ്ടും അമിത ബിൽ വരില്ലെന്ന ഉറപ്പും പാഴായി. തൊടുപുഴ വെങ്കല്ലൂരിൽ മൂന്നാം വാർഡിലെ താമസക്കാരനായ ബാബു ജോസഫിന് ഈ മാസം ലഭിച്ചത് 56000 രൂപയുടെ ബിൽ. വൈദ്യുതി മന്ത്രി ഉൾപ്പെടെയുള്ളവരെ കാര്യമറിച്ചിലെങ്കിലും തുക അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























