ഡൽഹിയിൽ വൻ തീപിടിത്തം ; പിഞ്ചു കുഞ്ഞടക്കം നാലുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നാലുനില അപ്പാർട്ട്മെന്റിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ 9 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം നാലുപേർ വെന്തുമരിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. പ്രതാം സോണി(17), രചന(28), ​ഗൗരി സോണി(40), റൂഹി, രാധിക(14) എന്നിവരാണ് ദാരുണമായി മരിച്ചത്.ഡൽഹിയിലെ ഷഹദാര പ്രദേശത്തെ റാം ന​ഗർ ഏരിയിലാണ് ദാരുണാപകടമുണ്ടായത്. 70 കാരി പ്രഭാവതിക്ക് ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തിന് ഒരു കോണിപ്പടിയെ ഉണ്ടായിരുന്നുള്ളു.

ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. തീപിടിത്തമുണ്ടായതോടെ മുകൾ നിലയിൽ താമസിച്ചിരുന്നവർ താഴെയിറങ്ങാനാകാതെ കുടുങ്ങി പോവുകയായിരുന്നു. മൂന്നുപേരെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. പിന്നീട് ഫയർഫോഴ്സ് എത്തി മൂന്നുപേരെക്കൂടി രക്ഷിച്ചിരുന്നു. ഇവരെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആദ്യ രണ്ടുനിലകളിൽ ഉടമയും കുടുംബവുമാണ് താമസിക്കുന്നത്.മറ്റുള്ളവയാണ് വാടകയ്‌ക്ക് നൽകിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...