ഹജ്ജ് വളണ്ടിയർ അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയർമാരായി (ഖാദിമുല്‍ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സ്ഥിരം ജീവനക്കാരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in വഴി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2024 ഫെബ്രുവരി 15നകം സമർപ്പിക്കേണ്ടതാണ്. കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സീനിയര്‍ ഓഫീസർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാന്‍ അർഹരല്ല. അപേക്ഷകർക്ക് 2024 ഫെബ്രുവരി 15നോ അതിന് മുമ്പോ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പ്രായം 2024 മാർച്ച് 31ന് 50 വയസ്സ് കവിയരുത്. (31-03-1974നോ അതിന് ശേഷമോ ജനിച്ചവർ).

മുമ്പ് ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. ആയതിന്‍റെ രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ഇന്‍റർവ്യൂ സമയത്ത് ഹജ്ജ്/ഉംറ വിസയുടെ ഒർജിനൽ രേഖകൾ ഹാജരാക്കുകയും ചെയ്യണം. ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർപ്പും വകുപ്പു മേധാവിയുടെ എൻ.ഒ.സിയും സഹിതം ഇന്‍റർവ്യൂവിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്ന മുറക്ക് ഹാജരാവേണ്ടതാണ്. ഇന്‍റർവ്യു സംബന്ധിച്ച അറിയിപ്പ് അപേക്ഷകരുടെ ഇ-മെയിൽ വഴിയും പത്ര മാധ്യമങ്ങൾ മുഖേനയും അറിയിക്കുന്നതായിരിക്കും. വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 4/2024 പരിശോധിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...