ഐ.എസ്.ഒ നിലവാരത്തില്‍ തിളങ്ങി ജില്ലയിലെ 58 കുടുംബശ്രീ സി.ഡി.എസ് ഓഫീസുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ പ്രവര്‍ത്തനരംഗത്ത് ചരിത്രനേട്ടം കൈവരിച്ച് ജില്ലയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്.) ഓഫീസുകള്‍. ജില്ലയിലെ 58 കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്.) ഓഫീസുകളും ഐ.എസ്.ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി. ആദ്യഘട്ടത്തില്‍ 31 സി.ഡി.എസുകള്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ ശേഷിച്ച 27 സി.ഡി.എസുകളും വിജയകരമായി ഐ.എസ്.ഒ നിലവാരം കൈവരിച്ചതോടെയാണ് എല്ലാ സി.ഡി.എസ് ഓഫീസുകളും സമ്പൂര്‍ണ ഐ.എസ്.ഒ നിലവാരത്തിലെത്തിയത്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനെ (കില) ചുമതലപ്പെടുത്തിയിരുന്നു.

സി.ഡി.എസ് ഓഫീസുകളില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള മാറ്റം സാധ്യമാക്കിയത്. സര്‍ക്കാര്‍ രൂപകല്‍പന ചെയ്ത ബൈലോ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ, ഭിന്നശേഷി, വയോജനസൗഹൃദ സേവനങ്ങള്‍, രേഖകളുടെ കൃത്യമായ പരിപാലനം, ഫ്രണ്ട് ഓഫീസ്, ഹെല്‍പ് ഡെസ്‌ക് സംവിധാനങ്ങള്‍, അംഗപങ്കാളിത്തത്തോടെയുള്ള ഗുണനിലവാര നയരൂപവത്കരണം തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തലിന്റെ പ്രധാന മാനദണ്ഡങ്ങള്‍. കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്ന സംവിധാനവും എല്ലാ സി.ഡി.എസ് ഓഫീസുകളിലും സജ്ജമാക്കിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി വര്‍ഷത്തില്‍ രണ്ടുതവണ ഇന്റേണല്‍ ഓഡിറ്റ് നടത്തുകയും ഓരോ വര്‍ഷവും സര്‍വൈലന്‍സ് ഓഡിറ്റിലൂടെ ഗുണനിലവാരം തുടര്‍ച്ചയായി വിലയിരുത്തുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഡി.എസ് ഓഫീസുകള്‍ക്ക് ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും സുതാര്യതയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭരണനിര്‍വഹണ സംവിധാനങ്ങള്‍ അന്താരാഷ്ട്ര നിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ക്രമീകരിക്കുന്നതിനും രേഖകളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൃത്യമായ പരിപാലനം ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണമേന്മ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും. ഇതുവഴി പൊതുജനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും വിശ്വാസ്യത വര്‍ധിക്കുകയും സേവന വിതരണം കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യും.

കുടുംബശ്രീ അംഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ശാക്തീകരണം, സംരംഭ വികസനം, യുവതി-യുവാക്കള്‍ക്കുള്ള തൊഴില്‍പരിശീലനം, ഉപജീവന പദ്ധതികളുടെ വ്യാപനം തുടങ്ങി വിവിധ മേഖലകളില്‍ സി.ഡി.എസുകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. കുടുംബശ്രീ ജില്ല മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തിനുള്ള അംഗീകാരമാണ് ജില്ലയിലെ മുഴുവന്‍ സി.ഡി.എസ് ഓഫീസുകളും ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...